Does your child have a speech impediment? (Malayalam)
Does your child have a speech impediment? (Malayalam) എല്ലാ മാതാപിതാക്കളും തങ്ങളുടെ കുട്ടി, അവരെ എത്രയും വേഗം അമ്മയെന്നും അച്ഛനെന്നും വിളിക്കാൻ ആഗ്രഹിക്കുന്നു. കൃത്യസമയത്ത് കുട്ടികളും ഇത് ചെയ്യാൻ തുടങ്ങും. എന്നാൽ ചില കുട്ടികൾ വൈകി സംസാരിക്കാൻ തുടങ്ങുന്നു. ഇന്ത്യയിൽ 10 കുട്ടികളിൽ 1 കുട്ടിക്ക് സംസാരവൈകല്യമുണ്ട്. കുട്ടികളിൽ സംസാരിക്കാനുളള വെല്ലുവിളി സൃഷ്ടിക്കുന്ന വിവിധ അവസ്ഥകളുണ്ട്. ഈ ലേഖനത്തിൽ സംസാര വൈകല്യത്തെ പറ്റിയാണ് ചർച്ച ചെയ്യുന്നത്. എന്താണ്സംസാരവൈകല്യം? വിദഗ്ധാഭിപ്രായത്തിൽ 17 തരം ശബ്ദവും, ഏതു ഭാഷയു൦ മനസിലാക്കാനുള്ള കഴിവു ഒരു കുഞ്ഞു ആറു മാസം ആകുമ്പോൾ ആ൪ജിക്കുന്നു. രണ്ട് വയസ്സുള്ള കുട്ടിക്ക് ഏകദേശം 50 വാക്കുകൾ സംസാരിക്കാനും, രണ്ടോ മൂന്നോ വാക്കുകളുളള വാക്യങ്ങളും ഉപയോഗിക്കാനും കഴിയും. മൂന്ന് വയസ്സിൽ, കുട്ടിക്ക് ഏകദേശം 1000 വാക്കുകൾ സംസാരിക്കാനും, മൂന്നോ നാലോ വാക്കുകളുളള വാക്യങ്ങൾ സംസാരിക്കുവാൻ ശ്രമിക്കുകയും ചെയ്യുന്നു. മൂന്ന് വയസ്സിൽ കുട്ടിക്ക് ഇത് ചെയ്യുവാൻ കഴിയുന്നില്ലെങ്കിൽ, കുട്ടിക്ക് സംസാര വൈകല്യമുളളതായി കണക്കാക്കാം.ഇതിൽ പരിഭ്രാന്തരാവേണ്ട, ചിലപ്പോൾ ഇത് കേൾവി പ്രശ്നങ്ങൾ, നാഡീ സംബന്ധമായ പ്രശ്നങ്ങൾമൂലമാകാം. എന്തുകൊണ്ടാണ് ഇതു സംഭവിക്കുന്നത്? ജനിക്കുമ്പോൾ വൈകി കരയുന്ന കുഞ്ഞുങ്ങൾ വൈകിയാണ് സംസാരിക്കാൻ തുടങ്ങുന്നത്. ഗർഭാവസ്ഥയിൽ അമ്മയ്ക്ക് മഞ്ഞപ്പിത്തം ഉണ്ടായാൽ സാധാരണ പ്രസവസമയത്ത് കുട്ടിയുടെ തലച്ചോറിന്റെ ഇടതുവശത്ത് ക്ഷതം സംഭവിച്ചാൽ കേൾവി കുറവുകൊണ്ടും. കേൾവിക്കുറവുള്ള കുട്ടികൾക്ക് പഠിക്കുവാനും സംസാരിക്കുവാനും പ്രയാസമാണ്. സംഭാഷണ വൈകല്യം എങ്ങനെ തിരിച്ചറിയാം? കുഞ്ഞു 2 മാസം പ്രായമായിട്ടു൦, ശബ്ദം പുറപ്പെടുവിക്കുന്നില്ലെങ്കിൽ 18 മാസം ആകുമ്പോഴേക്കും കുട്ടി “അമ്മ”, ‘അച്ഛൻ” എന്നു തുടങ്ങിയ വാക്കുകൾ സംസാരിക്കുന്നില്ലെങ്കിൽ. രണ്ട് വയസ്സിൽ ഒരു കുട്ടി കുറഞ്ഞത് 25 വാക്കുകളെങ്കിലും ഉപയോഗിക്കുന്നില്ലെങ്കിൽ. രണ്ടര വയസ്സിൽ കുട്ടി രണ്ട് വാക്കുള്ള വാക്യങ്ങൾ സംസാരിക്കുന്നില്ലെങ്കിൽ. …
Read more Does your child have a speech impediment? (Malayalam)